DISTRICT MERIT SCHOLARSHIP
2014-മാര്‍ച്ചില്‍
എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി
വിജയിച്ചവരില്‍ നിന്നും ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ
ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. എസ്.സി./എസ്.റ്റി.
വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും,
എസ്.സി.ഇ.ആര്.ടി നല്കുന്ന എന്‍.ടി.എസ്.ഇ. സ്കോളര്‍ഷിപ്പുകളും,
ഒറ്റപ്പെണ്‍കുട്ടിക്കുള്ള സ്കോളര്‍ഷിപ്പുകളും ഒഴികെ, മറ്റ് ഏതെങ്കിലും
സ്കോളര്‍ഷിപ്പോ, ഫീസാനുകൂല്യങ്ങളോ കൈപ്പറ്റുന്നവര്‍ ഈ സ്കോളര്‍ഷിപ്പിന്
അപേക്ഷിക്കാന്‍ പാടുള്ളതല്ല. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപന മേധാവി
മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ അപേക്ഷ ഓണ്‍ലൈന്‍
മുഖേന സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 25. വിശദവിവരവും
സ്ഥാപനമേധാവികള്‍ക്കുള്ള
നിര്‍ദ്ദേശങ്ങളുംwww.dcescholarship.kerala.gov.inഎന്ന വെബ്സൈറ്റില്‍
District Merit Scholarship(DMS)>instruction എന്ന ലിങ്കില്‍ ലഭിക്കും.