സ്കോളര്‍ഷിപ്പുകളും സഹായധന പദ്ധതികളും

യൂണിഫോം, ഉച്ചഭക്ഷണം, പാഠ പുസ്തകം എന്നിവ മാത്രമല്ല പൊതുവിദ്യാഭ്യാസ മേഖലയില്‍ കുട്ടികള്‍ക്കു സൌജന്യമായി ലഭിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി നൂറിലേറെ സ്കോളര്‍ഷിപ്പുകളും സഹായധന പദ്ധതികളും നിലവിലുണ്ട്. ക്ഷേമനിധിബോര്‍ഡുകളും സര്‍ക്കാര്‍ ഏജന്‍സികളും ആവിഷ്കരിച്ചു നടപ്പാക്കുന്നതാണിവ. പ്രീ പ്രൈമറി മുതല്‍ പ്ളസ് ടു വരെയുള്ള ഗവണ്‍മെന്റ്, എയ്ഡഡ് സ്കൂള്‍ കുട്ടികള്‍ക്കാണു മുഖ്യമായും ആനുകൂല്യങ്ങള്‍.
സ്കോളര്‍ഷിപ്പുകളെയും സഹായധനങ്ങളെയുംഅവയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.  
1. മെറിറ്റ് സ്കോളര്‍ഷിപ്പുകള്‍,
2. സാമൂഹിക പിന്നാക്കാവസ്ഥ പരിഗണിച്ചുള്ള സ്കോളര്‍ഷിപ്പുകള്‍.
3. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളും സഹായധനവും
4. വിവിധ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട സ്കോളര്‍ഷിപ്പും സഹായധനവും.
5. മറ്റുള്ളവ.
1. മെറിറ്റ്സ്കോളര്‍ഷിപ്പുകള്‍  
പഠന പുരോഗതി വിലയിരുത്തി പ്രതിഭാശാലികളായ കുട്ടികള്‍ക്കു നല്‍കുന്നതാണു മെറിറ്റ് സ്കോളര്‍ഷിപ്പുകള്‍. സ്കൂള്‍ പഠനരേഖയുടെ അടിസ്ഥാനത്തിലോ പ്രത്യേക മൂല്യനിര്‍ണയം നടത്തിയോ ആണ് അര്‍ഹരെ കണ്ടെത്തുന്നത്.
പ്രധാന മെറിറ്റ് സ്കോളര്‍ഷിപ്പുകള്‍  
.മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്:  
സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളില്‍ എട്ടാം ക്ളാസില്‍ പഠിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കര്‍ക്കായി കേന്ദ്ര മാനവശേഷിവകുപ്പാണു സ്കോളര്‍ഷിപ് നടപ്പാക്കുന്നത്. സാമ്പത്തികമായിപിന്നാക്കം നില്‍ക്കുന്ന ഹൈസ്കൂള്‍ കുട്ടികളില്‍നിന്ന്എസ്സിഇആര്‍ടിയുടെ നേതൃത്വത്തില്‍ പ്രതിഭാനിര്‍ണയ പരീക്ഷ നടത്തിയാണ് അര്‍ഹരെ കണ്ടെത്തുന്നത്. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 1.5 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. പ്രതിവര്‍ഷം 6,000 രൂപ നിരക്കില്‍ നാലുവര്‍ഷം സ്കോളര്‍ഷിപ് ലഭിക്കും. ഓരോ വര്‍ഷവും 3,473 വിദ്യാര്‍ഥികള്‍ക്കാണു സ്കോളര്‍ഷിപ് അനുവദിക്കുക.
. നാഷനല്‍ സ്കോളര്‍ഷിപ്:  
അപ്പര്‍ പ്രൈമറി സ്കോളര്‍ഷിപ് (യുഎസ്എസ്) നേടിയവരില്‍നിന്ന് ഏറ്റവും മികച്ച പ്രതിഭാശാലികളെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്താണു നാഷനല്‍സ്കോളര്‍ഷിപ്നല്‍കുന്നത്.സംസ്ഥാനത്തെ സ്കൂളുകളെബ്ളോക്ക് അടിസ്ഥാനത്തില്‍ തിരിച്ച് ഓരോ ബ്ളോക്കിലും ജനറല്‍-നാല്, ഭൂരഹിതര്‍-രണ്ട്, പട്ടികവര്‍ഗം- മൂന്ന്, പട്ടികജാതി-രണ്ട് എന്ന ക്രമത്തില്‍ ആണ്സ്കോളര്‍ഷിപ്. ജനറല്‍- 300,ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന കുട്ടികള്‍ക്ക് - 1,000 രൂപ,ട്യൂഷന്‍ ഫീസ് കൊടുത്തു പഠിക്കുന്നവര്‍ക്ക് 460 രൂപ (പ്രതിവര്‍ഷം).
. നാഷനല്‍ ടാലന്റ് സ്കോളര്‍ഷിപ്:  
ശാസ്ത്രരംഗത്തെ യുവപ്രതിഭകളെ കണ്ടെത്താന്‍ എന്‍സിഇആര്‍ടിയുടെ നേതൃത്വത്തില്‍ പ്രതിഭാനിര്‍ണയ പരീക്ഷ നടത്തി വിജയികള്‍ക്കാണ് ഇതുനല്‍കുന്നത് - പ്രതിമാസം 500 രൂപ. ദേശീയതലത്തില്‍ വിജയികളാകുന്നവര്‍ക്കു പിഎച്ച്ഡി- ബിരുദാനന്തര ബിരുദം വരെ സ്കോളര്‍ഷിപ് നല്‍കും. അപേക്ഷിക്കേണ്ടത് ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങള്‍. എന്‍സിഇആര്‍ടിയുടെ വെബ്സൈറ്റില്‍അപേക്ഷയുടെ മാതൃക പ്രസിദ്ധീകരിക്കും
.എല്‍എസ്എസ് നാലാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ഏകദിന പ്രതിഭാനിര്‍ണയ പരീക്ഷ നടത്തിനല്‍കുന്ന സ്കോളര്‍ഷിപ്. പ്രതിവര്‍ഷം 100 രൂപ. (മൂന്നുവര്‍ഷം)
.യുഎസ്എസ് ഏഴാം ക്ളാസ്വിദ്യാര്‍ഥികള്‍ക്ക് ഏകദിന പ്രതിഭാനിര്‍ണയ പരീക്ഷ നടത്തി നല്‍കുന്ന സ്കോളര്‍ഷിപ്. പ്രതിവര്‍ഷം 150 രൂപ (മൂന്നു വര്‍ഷം ലഭിക്കും).
.സംസ്കൃത സ്കോളര്‍ഷിപ് അപ്പര്‍ പ്രൈമറി ഹൈസ്കൂള്‍ വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ളത്.സംസ്കൃത ഭാഷയിലെ പ്രാവീണ്യമാണ് അര്‍ഹത. പ്രത്യേക പരീക്ഷ നടത്തിയാണ് അര്‍ഹരെകണ്ടെത്തുന്നത്. യുപി വിഭാഗത്തില്‍ ഉപജില്ലാ അടിസ്ഥാനത്തില്‍ 10 കുട്ടികള്‍ക്കു 300 രൂപവീതം. ഹൈസ്കൂള്‍ വിഭാഗത്തില്‍ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ 20 കുട്ടികള്‍ക്ക് 500 രൂപ വീതം. (ഫണ്ടിന്റെ ലഭ്യതഅനുസരിച്ച് എണ്ണത്തില്‍ മാറ്റംവരാം).
.ഹിന്ദി സ്കോളര്‍ഷിപ്: ഹിന്ദിയിലെ പ്രാവീണ്യം വിലയിരുത്തിഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്കുനല്‍കുന്നത്. ഹൈസ്കൂളിലെവിവിധ പരിക്ഷകളില്‍ ഹിന്ദിക്കു ലഭിച്ച ഗ്രേഡ് ആണ് പ്രധാനമാ
നദണ്ഡം.
2. സാമൂഹികപിന്നാക്കാവസ്ഥപരിഗണിച്ചുള്ളസ്കോളര്‍ഷിപ്പുകള്‍  
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നകുട്ടികളുടെ പഠന പ്രോല്‍സാഹനത്തിനു നല്‍കുന്നത്. മാര്‍ക്ക്,ഗ്രേഡ്, പ്രത്യേക പരീക്ഷ എന്നിന്നിവമാനദണ്ഡമല്ല. ഒരു ക്ളാസില്‍ ഒന്നിലധികം വര്‍ഷം പഠിച്ചാല്‍ തുക നഷ്ടപ്പെടുകയോ കുറയുകയോ ചെയ്യാം. ഈ വിഭാഗത്തില്‍ലഭിക്കുന്നവ:
മുസ്ലിം, നാടാര്‍, ആംഗോഇന്ത്യന്‍, മറ്റു പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെടുന്ന പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍- 19 പിന്നാക്ക സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണു ലഭിക്കുന്നത്. നേരത്തെ മുസ്ലിം -നാടാര്‍ സമുദായത്തിലെ പെണ്‍കുട്ടികള്‍ക്കു മാത്രമായിരുന്നു.2005ലാണ് മറ്റു സമുദായങ്ങള്‍ക്കുകൂടി ലഭ്യമാക്കിയത്. (പ്രൈമറി ക്ളാസുകള്‍ക്ക് - 125 രൂപ, ഹൈസ്കൂള്‍-150 രൂപ).പുതിയതായി ഉള്‍പ്പെടുത്തിയസമുദായങ്ങള്‍: 1. ചെട്ടികള്‍(ഏലൂര്‍ ചെട്ടിമാര്‍, തെലുങ്ക് ചെട്ടിമാര്‍), 2. ഈഴവാത്തി. 3. ഗണക. 4. കണിശു, കണിയാര്‍ പണിക്കര്‍, കണി-കണിയാന്‍ (ഗണക). 5. വില്‍ക്കുറുപ്പ്. 6. വാണിയന്‍(വണിക, വൈശ്യ, വാണിഭചെട്ടി, വാണിയചെട്ടി), 7. വെളുത്തേടത്ത് നായര്‍ (വെളുത്തേടന്‍-വണ്ണത്താന്‍), 8. വിളക്കിത്തല നായര്‍(വിളക്കിത്തലവന്‍), 9. യാദവന്‍-ആയര്‍, മായര്‍, മണിയാണ,ഇരുമന്‍. 10. ദേവാംഗര്‍, 11. പട്ടാരിയ, 12. ശാലിയ, 13. പണ്ഡിതര്‍,14. വാണിയന്‍, 15. എഴുത്തച്ഛന്‍, 16. ചക്കാല, 17. റെഡ്യാര്‍സ്(മലബാര്‍ ഒഴികെ).
. ഇന്റന്‍സീവ് ടു ഗേള്‍സ് ഫോര്‍സെക്കന്‍ഡറി എജ്യൂക്കേഷന്‍-  
ഒന്‍പതാം ക്ളാസില്‍ പഠിക്കുന്ന പട്ടികജാതി- വര്‍ഗ വിഭാഗത്തിലെപെണ്‍കുട്ടികള്‍ക്കും കസ്തൂര്‍ബവിദ്യാലയത്തില്‍ എട്ടാം ക്ളാസ്പൂര്‍ത്തിയാക്കിയശേഷംഗവണ്‍മെന്റ് എയ്ഡഡ് സ്കൂളുകളില്‍ ഒന്‍പതില്‍ പഠിക്കുന്നപെണ്‍കുട്ടികള്‍ക്കും ലഭിക്കുന്നത്.
. പിന്നാക്ക- മുന്നാക്ക വിഭാഗം പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്:
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പിന്നാക്ക-മുന്നാക്ക വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കു ലഭിക്കുന്നത്.
.പട്ടികജാതി - വര്‍ഗ വിഭാഗത്തിലെകുട്ടികള്‍ക്കുള്ള ലംപ്സംഗ്രാന്റ് എസ്സി, എസ്ടി വിദ്യാര്‍ഥികള്‍ക്കും ഒഇസി വിഭാഗം വിദ്യാര്‍ഥികള്‍ക്കും നല്‍കുന്ന സഹായധനം. ഈ വിഭാഗത്തിലെമുഴുവന്‍ കുട്ടികള്‍ക്കും വര്‍ഷത്തില്‍ ഒരു തവണ സഹായം ലഭിക്കും.
.എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗങ്ങളില്‍ ഉയര്‍ന്നപഠനനിലവാരമുള്ള സ്കോളര്‍ഷിപ് ഹയര്‍ സെക്കന്‍ഡറി-വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഉയര്‍ന്ന പഠന
നിലവാരം പുലര്‍ത്തുന്ന (സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന) വിദ്യാര്‍ഥികള്‍ക്ക് 2007ല്‍ഏര്‍പ്പെടുത്തിയത്. 10, 11 ക്ളാസുകളിലെ ഗ്രേഡ് വിലയിരുത്തിയാണുകുട്ടികളെ തിരഞ്ഞെടുക്കുന്നത്.
.പ്രീ-മെട്രിക് സ്കോളര്‍ഷിപ്വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയില്‍ കുറവുള്ളന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടകുട്ടികള്‍ക്കു നല്‍കുന്നത്. വാര്‍ഷികമൂല്യ നിര്‍ണയത്തില്‍ 50% സ്കോര്‍ നേടിയവരെ മാത്രമെ പരിഗണിക്കുകയുള്ളു.
3. പ്രത്യേക പരിഗണനഅര്‍ഹിക്കുന്നവിദ്യാര്‍ഥികള്‍ക്കുള്ളസ്കോളര്‍ഷിപ്പും സഹായധനവും: ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവര്‍ക്ക്ഐഇഡിസി സ്കീമും സാമൂഹികക്ഷേമ വകുപ്പും നല്‍കുന്ന ധനസഹായങ്ങളാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കു ലഭിക്കുന്നത്.
. ഐഇഡിസി നല്‍കുന്ന സഹായം.-40 ശതമാനത്തില്‍ കൂടുതല്‍വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പുസ്തകം, സ്റ്റേഷനറിസാധനങ്ങള്‍, യൂണിഫോംഎന്നിവ വാങ്ങുന്നതിനും യാത്രാച്ചെലവിനും ധനസഹായം നല്‍കും. കാഴ്ചവൈകല്യമുള്ളവര്‍ക്കുവായന സഹായി അലവന്‍സുംയാത്ര ചെയ്യാന്‍ വിഷമമുള്ളകുട്ടികള്‍ക്കു യാത്രാസഹായി അലവന്‍സും ലഭിക്കും. കൂടാതെവൈകല്യത്തിന്റെ സ്വഭാവംഅനുസരിച്ചു വിവിധ ആനുകൂല്യങ്ങളുണ്ട്.
.അംഗവൈകല്യമുള്ള കുട്ടികള്‍ക്കുസാമൂഹികക്ഷേമ വകുപ്പുനല്‍കുന്ന സ്കോളര്‍ഷിപ്പുകള്‍-പ്രത്യേക പരിഗണന അര്‍ഹിക്കുന്ന എല്‍പി, യുപി, എച്ച്എസ്, വിഎച്ച്എസ്എസ്, ടിടിസിവിദ്യാര്‍ഥികള്‍ക്കു സാമൂഹികക്ഷേമ വകുപ്പ് പ്രത്യേക സഹായംനല്‍കും. 40 ശതമാനത്തില്‍കുറയാത്ത വൈകല്യമുള്ളവരും36,000 രൂപയില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലും ഉള്‍പ്പെട്ട കുട്ടികളാണുസ്കോണുസ്കോളര്‍ഷിപ് പരിധിയില്‍.
4.വിവിധതൊഴില്‍മേഖലയുമായിബന്ധപ്പെട്ടസ്കോളര്‍ഷിപ്പുകളുംസഹായധനങ്ങളുംതൊഴില്‍വകുപ്പിനു കീഴില്‍പ്രവര്‍ത്തിക്കുന്ന വിവിധ ലേബര്‍ഫണ്ട് സൊസൈറ്റികളുടെ നേതൃത്വത്തില്‍ ചില വകുപ്പുകള്‍അതത് തൊഴില്‍ മേഖലയിലെതൊഴിലാളികളുടെ മക്കള്‍ക്കുവിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ:
. മല്‍സ്യത്തൊഴിലാളി കുട്ടികള്‍(ലംപ്സം ഗ്രാന്റ്, പ്രതിമാസസ്റ്റൈപന്‍ഡ്, പോക്കറ്റ് മണി).
. ബീഡി തൊഴിലാളികള്‍
.നിര്‍മാണ തൊഴിലാളികള്‍
.അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ (എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിദ്യാര്‍ഥികള്‍ക്ക് 1,000 രൂപ)
. ചുമട്ടു തൊഴിലാളി ക്ഷേമനിധിഅംഗങ്ങള്‍ (100 രൂപ മുതല്‍5,000 രൂപവരെ)
.കള്ളു വ്യവസായ തൊഴിലാളിക്ഷേമനിധിഅംഗങ്ങള്‍ (എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിനുംഎ പ്ളസ് ലഭിക്കുന്നവര്‍ക്കുസ്വര്‍ണ മെഡലും 1,500 രൂപ കാഷ്അവാര്‍ഡും. ജില്ലയില്‍ ഉയര്‍ന്ന
ഗ്രേഡ് നേടുന്നവര്‍ക്കു യഥാക്രമം 1,500, 750, 375 രൂപ)
. തയ്യല്‍ തൊഴിലാളി ക്ഷേമനിധിഅംഗങ്ങള്‍ (1,000 രൂപ)
. കയര്‍ തൊഴിലാളി ക്ഷേമനിധിഅംഗങ്ങള്‍
.കൈത്തൊഴിലാളി -വിദഗ്ധതൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ (300 മുതല്‍ 1,000 രൂപവരെ)
. തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ (300- 500) രൂപ
. കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍
.റബര്‍ തോട്ടം തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍
.കര്‍ഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍
.ഖാദി തൊഴിലാളി ക്ഷേമനിധിഅംഗങ്ങള്‍ ( ഹൈസ്കുളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം2,500 രൂപ, ജില്ലാതലത്തില്‍എസ്എസ്എല്‍സി, പരീക്ഷയില്‍കൂടുതല്‍ സ്കോര്‍ നേടുന്നവര്‍ക്ക്
1,000, 750, എച്ച്എസ്എസ്വിഎച്ച്എസ്എസ് എന്നിവയ്ക്ക്1,500, 1,000 രൂപ വീതം).
. റീഹാബിലിറ്റേഷന്‍ പ്ളാന്റേഷന്‍ലിമിറ്റഡ് അംഗങ്ങള്‍
.കശുവണ്ടി തൊഴിലാളി ആശ്വാസക്ഷേമനിധി അംഗങ്ങള്‍ (നിബന്ധന പ്രകാരം അപേക്ഷിക്കുന്ന എല്ലാവര്‍ക്കും സ്കോളര്‍ഷിപ്.പ്രതിവര്‍ഷം 500 രൂപ. എസ്എസ്എല്‍സിക്കു സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് 1,500, 1,125 രുപ, എച്ച്എസ്എസ് പരീക്ഷയില്‍ സയന്‍സ്ഹ്യുമാനിറ്റീസ് കൊമേഴ്സ് ഗ്രൂപ്പുകളില്‍ കൂടുതല്‍ സ്കോര്‍ നേടുന്നവര്‍ക്ക് 1,500 രൂപ വീതം).
. ലേബര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ നല്‍കുന്ന ധനസഹായം.
. കേരള അംഗന്‍വാടി വര്‍ക്കേഴ്സ്ആന്‍ഡ് ഹെല്‍പ്പേഴ്സ്ക്ഷേമനിധി അംഗങ്ങള്‍.
. കേരള മോട്ടോര്‍ തൊഴിലാളിക്ഷേമനിധി അംഗങ്ങള്‍ (എട്ട്,ഒന്‍പത്, 10 ക്ളാസുകളിലെ കുട്ടികള്‍ക്ക് 300, 400, 500 രൂപ ക്രമത്തില്‍).
. സംഗീത നാടക അക്കാദമി - പ്രതിമാസം 150 രൂപ.
5. മറ്റുള്ളവവിവിധ കോര്‍പറേഷനുകളുംസ്റ്റേറ്റ് കൌണ്‍സിലും മുഖേനയുള്ളവയും വ്യക്തികളും സ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റുകളും ഇക്കൂട്ടത്തില്‍പ്പെടും. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റപ്പെണ്‍കുട്ടികള്‍ക്കുള്ളസ്കോളഷിപ്പും ഇതില്‍ ഉള്‍പ്പെടും.
എല്‍പി, യുപി, ഹൈസ്കൂള്‍,ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കോളര്‍ഷിപ്പുകളും ധനസഹായങ്ങളുംതരംതിരിക്കാം. പ്രീ പ്രൈമറി തലത്തിലും സ്കോളര്‍ഷിപ് ലഭിക്കും.പ്രീ പ്രൈമറി വിഭാഗം
. പട്ടികജാതി, പട്ടികവര്‍ഗ കുട്ടികള്‍ക്കുള്ള യൂണിഫോം അലവന്‍സ്
. പട്ടികവര്‍ഗ കുട്ടികള്‍ക്കുള്ളലംപ്സം ഗ്രാന്റ്
. പട്ടികവര്‍ഗ കുട്ടികള്‍ക്കുള്ളഉച്ചഭക്ഷണ അലവന്‍സ്
. പട്ടികവര്‍ഗ കുട്ടികള്‍ക്കുള്ളഹോസ്റ്റല്‍ സൌകര്യവും പരിശീലനവും
.ഹിന്ദു വിഭാഗത്തില്‍ എസ്ടിഅല്ലാത്ത മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള ലംപ്സംഗ്രാന്റ്.എല്‍പി വിഭാഗം
. എല്‍എസ്എസ്.
. പ്രീമെട്രിക് സ്കോളര്‍ഷിപ്ഒന്ന് (ലംപ്സം ഗ്രാന്റ്)
. ഐഇഡിസി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്
. സാമൂഹികക്ഷേമ വകുപ്പ് -പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക്
. പ്രീ-മെട്രിക് സ്കോളര്‍ഷിപ്രണ്ട് (ന്യൂനപക്ഷ സമുദായത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക്)
. സൈനിക സ്കൂള്‍ സ്കോളര്‍ഷിപ് (സൈനിക സ്കൂള്‍ കുട്ടികള്‍ക്കു മാത്രം)
. മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്
. ബിഡി തൊഴിലാളികളുടെമക്കള്‍ക്ക്
. നിര്‍മാണ തൊഴിലാളികളുടെ മക്കള്‍ക്ക്
. മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്ക്.
യുപി വിഭാഗം 
. യുഎസ്എസ്
. പ്രീ-മെട്രിക് സ്കോളര്‍ഷിപ്ഷിപ്ഒന്ന് (ലംപ്സം ഗ്രാന്റ്)
. പ്രീ-മെട്രിക് സ്കോളര്‍ഷിപ്രണ്ട് (ന്യൂനപക്ഷ സമുദായത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക്)
. സംസ്കൃത സ്കോളര്‍ഷിപ്
. സംഗീത-നാടക അക്കാദമിസ്കോളര്‍ഷിപ്
. തളിര് സ്കോളര്‍ഷിപ്
. മുസ്ലിം- നാടാര്‍-ആംഗോഇന്ത്യന്‍, മറ്റു പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്
. പിന്നാക്ക- മുന്നാക്ക വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കുള്ളസ്കോളര്‍ഷിപ്
. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്.(സാമൂഹിക ക്ഷേമ വകുപ്പ്)
. മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്
. ബീഡി തൊഴിലാളികളുടെമക്കള്‍ക്ക്
. നിര്‍മാണ തൊഴിലാളികളുടെ മക്കള്‍ക്ക്
. സൈനിക സ്കൂള്‍ സ്കോളര്‍ഷിപ് (സൈനിക സ്കൂളുകള്‍ക്കു മാത്രം).
. മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്ക്
. ചുമട്ടുതൊഴിലാളി ക്ഷേമനിധിഅംഗങ്ങളുടെ മക്കള്‍ക്ക്.ഹൈസ്കൂള്‍വിഭാഗം
. റബര്‍ ബോര്‍ഡ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്ക്.
. മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്
. നാഷനല്‍ ടാലന്റ് സെര്‍ച്സ്കോളര്‍ഷിപ്
. പ്രീ-മെട്രിക് സ്കോളര്‍ഷിപ്ഒന്ന് (ലംപ്സം ഗ്രാന്റ്)
. പ്രീ-മെട്രിക് സ്കോളര്‍ഷിപ്രണ്ട് (ന്യൂനപക്ഷ സമുദായത്തില്‍ ഉള്‍പ്പെടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും)
.ഇന്‍സന്റീവ് ടു ഗേള്‍സ്ഫോര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍(ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക്)
. സംസ്കൃത സ്കോളര്‍ഷിപ്
. മുസ്ലിം- നാടാര്‍-ആംഗോഇന്ത്യന്‍, മറ്റു പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന്നാക്ക- മുന്നാക്ക വിഭാഗംപെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്
. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് (സാമൂഹികക്ഷേമ വകുപ്പ്).
. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ളഐഇഡിസി ധനസഹായം.
. സംഗീത-നാടക അക്കാദമിസ്കോളര്‍ഷിപ്.
. തളിര് സ്കോളര്‍ഷിപ്.
. തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക്.
. കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക്.
. മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്.
. സൈനിക സ്കൂള്‍ സ്കോളര്‍ഷിപ് (സൈനിക സ്കൂളുകള്‍ക്കുമാത്രം).
. ബീഡി തൊഴിലാളികളുടെമക്കള്‍ക്ക്.
. നിര്‍മാണ തൊഴിലാളികളുടെ മക്കള്‍ക്ക്.
. മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്ക്
. കേരള തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്ക്
. കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്ക്
. കേരള ഖാദി തൊഴിലാളിക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്ക്
. കേരള അംഗന്‍വാടി വര്‍ക്കേഴ്സ്അംഗങ്ങളുടെ കുട്ടികള്‍ക്ക്
. കേരള കയര്‍ തൊഴിലാളിക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്ക്
. കേരള കള്ളു വ്യവസായതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്ക്
. ചുമട്ടുതൊഴിലാളി ക്ഷേമനിധിഅംഗങ്ങളുടെ മക്കള്‍ക്ക്
. കേരള ക്ഷീര വികസന ക്ഷേമനിധി ബോര്‍ഡ്
. പിന്നാക്ക വിഭാഗ വകുപ്പ്.ഹയര്‍ സെക്കന്‍ഡറിവിഭാഗം
. മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ് - പ്രതിവര്‍ഷം 5,000 രൂപ
. പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍ -ഒന്ന് (ലംപ്സം ഗ്രാന്റ്)
. ഹയര്‍ സെക്കന്‍ഡറി - വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിസ്കോളര്‍ഷിപ്2007.
. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക്. (സാമൂഹികക്ഷേമ വകുപ്പ്)
. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് (ഐഇഡിസിധനസഹായം)
. മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്
. ബീഡി തൊഴിലാളികളുടെമക്കള്‍ക്ക്
. നിര്‍മാണ തൊഴിലാളികളുടെ മക്കള്‍ക്ക്
. ഖാദി തൊഴിലാളി ക്ഷേമനിധിഅംഗങ്ങളുടെ കുട്ടികള്‍ക്ക്
. കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്ക്
. കേരള കള്ളുവ്യവസായതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്ക്
. ചുമട്ടുതൊഴിലാളി ക്ഷേമനിധിഅംഗങ്ങളുടെ മക്കള്‍ക്ക്
. മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്ക്
. കേരള തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്ക്
. സംഗീത നാടക അക്കാദമിസ്കോളര്‍ഷിപ്
. തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക്
. കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക്
. കശുവണ്ടി തൊഴിലാളികുടെ മക്കള്‍ക്ക്
. റീഹാബിലിറ്റേഷന്‍ പ്ളാന്റേഷന്‍തൊഴിലാളികളുടെ മക്കള്‍ക്ക്
. അബ്കാരി വര്‍ക്കേഴ്സ്ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക്
. റബര്‍ ബോര്‍ഡ് തൊഴിലാളിക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്ക്
. കേരള ബാര്‍ബര്‍- ബ്യൂട്ടീഷന്‍തൊഴിലാളി ക്ഷേമപദ്ധതി
. കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്
. പിന്നാക്ക സമുദായ വികസനവകുപ്പ് സ്കോളര്‍ഷിപ്പുകള്‍.